മമ്മൂട്ടിയെ നായകനാക്കി ചരിത്ര സിനിമ, സംവിധാനം പൃഥ്വിരാജ് !

രേണുക വേണു
വെള്ളി, 9 ഫെബ്രുവരി 2024 (10:45 IST)
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്യാന്‍ പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരു ചരിത്ര സിനിമ സംവിധാനം ചെയ്യാനാണ് പൃഥ്വിരാജിന്റെ പദ്ധതി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന് ശേഷമായിരിക്കും പൃഥ്വിരാജ് തന്റെ മമ്മൂട്ടി പ്രൊജക്ടിലേക്ക് കടക്കുക. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റെ നാലാമത്തെ സിനിമയായിരിക്കും ഇത്. പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും. 
 
മോഹന്‍ലാല്‍ ചിത്രം ലൂസിഫറാണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ. പിന്നീട് ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെയും പൃഥ്വിവിലെ സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തിലെ തന്നെ ഏറ്റവും വലിയ ചെലവേറിയ ചിത്രമെന്ന ഖ്യാതിയിലാണ് ഇപ്പോള്‍ എംപുരാന്‍ ഒരുങ്ങുന്നത്. എംപുരാന്റെ ആദ്യ ഭാഗമായ ലൂസിഫര്‍ വന്‍ വിജയമായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article