സംവിധായകന്‍ ധനുഷിന്റെ 'ഡി 50'; ചിത്രീകരണം പൂര്‍ത്തിയാക്കി നടനും സംഘവും, വലിയ താരനിര, ചിത്രം അടുത്തവര്‍ഷം എത്തും

കെ ആര്‍ അനൂപ്
വെള്ളി, 15 ഡിസം‌ബര്‍ 2023 (12:59 IST)
ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ അറിയുവാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. സിനിമയില്‍ ഒരു  നിര്‍ണായകമായ ഒരു വേഷത്തില്‍ നടന്‍ എത്തുകയും ചെയ്യും.ഡി 50 എന്ന് അറിയപ്പെടുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായ വിവരം സംവിധായകനായ ധനുഷ് അറിയിച്ചു.
 
ഒപ്പം നിന്ന് എല്ലാവര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം ധനുഷ് ആരാധകരെ അറിയിച്ചത്.നിത്യ മേനന്‍, എസ് ജെ സൂര്യ, സുന്ദീപ് കൃഷന്‍, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ദുഷ്‌റ വിജയന്‍, അനിഖ സുരേന്ദ്രന്‍, വരലക്ഷ്മി ശരത്കുമാര്‍ തുടങ്ങിയ താരനിര ധനുഷ് ചിത്രത്തില്‍ ഉണ്ട്.
 
ഓം പ്രകാശാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.എ ആര്‍ റഹ്‌മാന്‍ സംഗീതം ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴാണ്. റിലീസ് അടുത്ത വര്‍ഷമാകും. പ്രമേയത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article