വിവാഹനിശ്ചയം കഴിഞ്ഞ് നാല് വർഷമായി: ഞെട്ടിത്തരിച്ച് ആരാധകർ

Webdunia
ശനി, 29 ഡിസം‌ബര്‍ 2018 (11:34 IST)
വിവാഹത്തിന് മുമ്പ് തന്നെ പലതരം ഗോസിപ്പുകൾക്ക് വഴിതെളിച്ചതാണ് ദീപിക രൺവീർ ബന്ധം. ആരാധകർ ആഘോഷമാക്കിയ ദീപ് വീർ വിവാഹം കഴിഞ്ഞ നവംബറിലായിരുന്നു നടന്നത്. എന്നാൽ ഇപ്പോൾ ആരാധകരെ ഞെട്ടിച്ചുകൊണ്ട് ദീപിക ഒരു വാർത്ത പുറത്തുവിട്ടിരിക്കുകയാണ്.
 
നാല് വർഷം മുമ്പ് തങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു എന്നാണ് ദീപിക ഇപ്പോൾ പറയുന്നത്. വിവാഹം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴാണ് ഈ വാർത്ത ഇവർ പുറത്തുവിട്ടത്. ഈ വാർത്ത ആരാധകർ ഞെട്ടലോടെയാണ് കേട്ടത് എന്നുതന്നെ പറയാം.
 
ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങി ഏറെനാള്‍ കഴിഞ്ഞിട്ടും ഇരുവരും പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. വിവാഹത്തിന്റെ ക്ഷണക്കത്ത് പുറത്ത് വിട്ടപ്പോഴാണ് പ്രണയത്തെ കുറിച്ച്‌ തുറന്ന് പറഞ്ഞത്.

അനുബന്ധ വാര്‍ത്തകള്‍

Next Article