സഹ സംവിധായകനും നടനുമായ ദീപു ബാലകൃഷ്ണന്‍ മുങ്ങി മരിച്ചു

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (14:52 IST)
സഹ സംവിധായകനും സിനിമാനടനുമായ ദീപു ബാലകൃഷ്ണന്‍ മുങ്ങിമരിച്ചു. 41 വയസ്സാണ് പ്രായം.ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തെക്കേ ക്ഷേത്രക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
 
പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍നിന്ന് കുളിക്കാന്‍ പോയതായിരുന്നു ദീപു. മടങ്ങി വരാത്ത ആയതോടെ നടത്തിയ തിരിച്ചെന്നാണ് കുളത്തിന് പരിസരത്ത് നിന്നും ചെരുപ്പും വസ്ത്രങ്ങളും ലഭിച്ചത്.
 
  തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തു.ഉറുമ്പുകള്‍ ഉറങ്ങാറില്ല. വണ്‍സ് ഇന്‍ മൈന്‍ഡ്, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചു.ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article