2024ലും ബോളിവുഡ് ദീപിക പദുക്കോൺ ഭരിക്കും! 1050 കോടിയുടെ ചിത്രങ്ങളാണ് വരാനിരിക്കുന്നത്

കെ ആര്‍ അനൂപ്
ശനി, 6 ജനുവരി 2024 (12:15 IST)
2024ലും ദീപിക പദുക്കോൺ ബോളിവുഡ് ഭരിക്കും. മൂന്ന് വമ്പൻ ചിത്രങ്ങളുമായാണ് നടി ഈ വർഷം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. താര രാജാക്കന്മാരായ ഷാരൂഖിനെയും, സല്‍മാന്‍ ഖാനെയും ബിസിനസ്സിൽ 2024ൽ നടി പിന്നിലാക്കുമെന്നും പറയപ്പെടുന്നു. താരസുന്ദരിയുടെ ആദ്യം തിയറ്ററുകളിൽ എത്തുന്നത് ഫൈറ്ററാണ്.ഹൃതിക് റോഷനൊപ്പം ദീപിക ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ALSO READ: Reasons for Throat Pain: ഇടയ്ക്കിടെ തൊണ്ട വേദന വരാറുണ്ടോ? കാരണങ്ങള്‍ ഇതൊക്കെ
 
250 കോടി ബജറ്റിലാണ് ഫൈറ്റർ ഒരുങ്ങുന്നത്. ദീപികയുടെ ഈ വർഷം രണ്ടാമതായി റിലീസിന് എത്തുന്ന ചിത്രമാണ് സിംഗം എഗെയിൻ. ലേഡി സിങ്കം എന്ന് പറയാവുന്ന ഒരു വനിത പോലീസായി ദീപിക വേഷമിടുന്നു. 200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ അജയ് ദേവ്ഗണ്‍, അക്ഷയ് കുമാര്‍, രണ്‍വീര്‍ സിംഗ്, ടൈഗര്‍ ഷ്‌റോഫ് തുടങ്ങിയ താരനിര അണിനിരക്കുന്നു. ഓഗസ്റ്റ് 15നാണ് റിലീസ്.ALSO READ: പാലേരിമാണിക്യത്തിലെ ശ്വേതയുടെ ശബ്ദം സീനത്തിന്റേത്; ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിച്ച വിവാഹ ജീവിതം !
 
2024ലെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായി പ്രദർശനത്തിനെത്തുന്ന കല്‍ക്കി എഡിയാണ് നടിയുടെ വേറൊരു റിലീസ്.പ്രഭാസിനൊപ്പമാണ് ഇതിൽ ദീപിക വേഷമിടുന്നത്.മൂന്ന് മൂന്ന് പ്രൊജക്ടുകള്‍ ചേരുമ്പോള്‍ 1050 കോടിയുടെ ചിത്രങ്ങളാണ് ദീപികയ്ക്ക് ലഭിക്കുക. മറ്റൊരു നടിക്കും ഈ നേട്ടം സ്വപ്നത്തിൽ പോലും ചിന്തിക്കാനാവില്ല.ALSO READ: Aattam Film Review: 2024 ലെ ആദ്യ സൂപ്പര്‍ഹിറ്റ് ഇതുതന്നെ ! 'ആട്ടം' ഗംഭീരമെന്ന് പ്രേക്ഷകര്‍, ത്രില്ലടിപ്പിക്കും ചിന്തിപ്പിക്കും...!
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article