ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യുക ദീപിക പദുക്കോണ്‍

Webdunia
ചൊവ്വ, 6 ഡിസം‌ബര്‍ 2022 (10:27 IST)
ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യുക ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍. ഡിസംബര്‍ 18 ന് നടക്കുന്ന ഫൈനലിന് മുന്നോടിയായാണ് ട്രോഫി അനാവരണം നടക്കുക. ലോകകപ്പ് സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വൈകാതെ തന്നെ ഖത്തറില്‍ പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
നേരത്തെ കാന്‍ 2022 ഫിലിം ഫെസ്റ്റിവലില്‍ ജൂറി അംഗമായി ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാന്‍ ഭാഗ്യം ലഭിച്ചത്. 
 
ഫിഫ ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ ദീപികയ്ക്ക് സ്വന്തമാകും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article