മോഹന്‍ലാല്‍ മുതല്‍ കനി കുസൃതി വരെ; പൂര്‍ണ നഗ്നരായി അഭിനയിച്ച താരങ്ങളെ അറിയാം

ശനി, 3 ഡിസം‌ബര്‍ 2022 (11:26 IST)
ഒരു സിനിമ അതിന്റെ പൂര്‍ണതയിലെത്തണമെങ്കില്‍ ഏത് സീനും മടിയില്ലാതെ അഭിനയിക്കാന്‍ തയ്യാറാകുന്ന നടീനടന്‍മാര്‍ വേണം. അത്തരത്തില്‍ മലയാള സിനിമയില്‍ നഗ്നരായി അഭിനയിച്ച താരങ്ങള്‍ ഉണ്ട്. അതില്‍ മോഹന്‍ലാല്‍ മുതല്‍ കനി കുസൃതി വരെയുണ്ട്. താരങ്ങള്‍ നഗ്നരായി അഭിനയിച്ച സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം 
 
 
മോഹന്‍ലാല്‍ (തന്മാത്ര) 
 
മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് തന്മാത്ര. മറവി രോഗത്തിന് അടിമപ്പെടുന്ന ആളുടെ കഥയാണ് ചിത്രം പറയുന്നത്. ഈ സിനിമയില്‍ പൂര്‍ണ നഗ്നനായി മോഹന്‍ലാല്‍ ഒരു രംഗത്തില്‍ അഭിനയിച്ചിട്ടുണ്ട്. 
 
 
കലാഭവന്‍ മണി (കരുമാടിക്കുട്ടന്‍) 
 
കലാഭവന്‍ മണി മലയാളത്തില്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന കഥാപാത്രമാണ് കരുമാടിക്കുട്ടന്‍. നാട്ടുകാര്‍ ചേര്‍ന്ന് കലാഭവന്‍ മണിയുടെ കഥാപാത്രത്തെ ആക്രമിക്കുന്ന സമയത്ത് നഗ്നനായാണ് താരം അഭിനയിച്ചിരിക്കുന്നത്  
 
സില്‍ക് സ്മിത (അഥര്‍വ്വം) 
 
മമ്മൂട്ടി നായകനായി അഥര്‍വ്വത്തില്‍ ആഭിചാരത്തെ കുറിച്ചാണ് പ്രതിപാദിച്ചിരിക്കുന്നത്. ആഭിചാര ക്രിയയുടെ ഭാഗമായി മമ്മൂട്ടിയുടെ കഥാപാത്രത്തിനു മുന്നില്‍ സില്‍ക് സ്മിത നഗ്നയായി നില്‍ക്കുന്ന രംഗമുണ്ട്.  
 
ശ്വേത മേനോന്‍ (കളിമണ്ണ്) 
 
ഈ സിനിമയ്ക്ക് വേണ്ടിയാണ് ശ്വേത മേനോന്റെ പ്രസവരംഗം ഒറിജിനലായി ഷൂട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല വളരെ ബോള്‍ഡ് ആയ രംഗങ്ങളും ചിത്രത്തിലുണ്ട്. 
 
കനി കുസൃതി (ബിരിയാണി) 
 
കനി കുസൃതിക്ക് ഏറെ അവാര്‍ഡുകള്‍ ലഭിച്ച സിനിമ. പല രംഗങ്ങളിലും താരം നഗ്നയായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 
 
റിയ സെന്‍ (അനന്തഭദ്രം) 
 
ദുര്‍മന്ത്രവാദത്തെ കുറിച്ച് പ്രതിപാദിക്കുന്ന സീനിലാണ് റിയ സെന്‍ നഗ്നയായി എത്തിയിരിക്കുന്നത്.  
 
മീര വാസുദേവ് (തന്മാത്ര) 
 
തന്മാത്രയില്‍ മോഹന്‍ലാലിനൊപ്പമുള്ള കിടപ്പറ രംഗത്തിലാമ് മീര വാസുദേവന്‍ വളരെ ബോള്‍ഡ് ആയി അഭിനയിച്ചിരിക്കുന്നത്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍