പരിസരം മറന്ന് ചുംബിച്ച് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും, ആ രംഗത്തെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പറയുന്നത് ഇതാണ്, വീഡിയോ

കെ ആര്‍ അനൂപ്
ബുധന്‍, 17 നവം‌ബര്‍ 2021 (15:55 IST)
ബോളിവുഡ് സിനിമ പ്രേമികളുടെ ഇഷ്ട താരജോഡികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ഇരുവരുടേയും പ്രണയത്തിന് തുടക്കമായത് രാംലീല എന്ന ചിത്രമാണ്. ആ ചിത്രവും അതിലെ ഗാനങ്ങളും ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ മായാതെ കിടക്കുന്നു. സിനിമയിലെ ഒരു ഗാനരംഗത്തില്‍ തിരക്കഥയില്‍ ഇല്ലാത്ത ചുബനരംഗം ഇരുവരും ചെയ്തു എന്നാണ് വാര്‍ത്തകള്‍.
 
'അഗ് ലഗാ ദേ' എന്ന ഗാനത്തിലെ ചുംബനരംഗം ആണ് ഇപ്പോഴും ചര്‍ച്ചയാകുന്നത്.ലിപ് ലോക്ക് രംഗം തിരക്കഥയില്‍ ഇല്ലായിരുന്നു എന്നാണ് പറയപ്പെടുന്നത്.ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 ഇരുവരും തമ്മിലുള്ള ചുംബനരംഗം തിരക്കഥയില്‍ ഇല്ലായിരുന്നു. അത് കണ്ട് ഞങ്ങള്‍ ആരും മിണ്ടിയില്ല. വളരെ തീവ്രമായ ഒന്നായിരുന്നു. ഇപ്പോഴും ആ കാഴ്ച മറക്കാന്‍ കഴിയുന്നില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article