'ജൂനിയർ എൻടിആറിൻറെ ഫാനല്ല', മീര ചോപ്രയെ ബലാത്‌സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ആരാധകർ

കെ ആര്‍ അനൂപ്
ബുധന്‍, 3 ജൂണ്‍ 2020 (17:41 IST)
ബോളിവുഡ് താരം മീര ചോപ്രയ്ക്കെതിരെ സൈബർ ആക്രമണം നടത്തി ജൂനിയർ എൻ ടി ആറിൻറെ ആരാധകർ. ബലാത്സംഗ ഭീഷണി അടക്കം നേരിടുന്നതായി മീര ട്വിറ്ററിൽ കുറിച്ചു. എൻടിആറിൻറെ ശ്രദ്ധ ക്ഷണിക്കുന്നുതിനായി, ‘നിങ്ങൾ ട്വീറ്റ് അവഗണിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്ന് എഴുതിക്കൊണ്ടാണ് മീരയുടെ ട്വീറ്റ് അവസാനിക്കുന്നത്.
 
‘മഹേഷ് ബാബുവിനെ താങ്കളെക്കാൾ ഇഷ്ടമാണെന്ന് പറഞ്ഞത് കൊണ്ട് നിങ്ങളുടെ ആരാധകർ എന്നെ ബിച്ച് എന്നും പോൺ സ്റ്റാർ എന്നുള്ള വിളിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.  എൻറെ മാതാപിതാക്കൾക്കും ഇത്തരം സന്ദേശങ്ങളുമായി നിങ്ങളുടെ ആരാധകർ എത്തിയിരിക്കുന്നു. ഇത്തരമൊരു ആരാധക വൃത്തത്തിൽ താങ്കൾ അഭിമാനിക്കുന്നുണ്ടോ' - മീര ട്വിറ്ററിൽ കുറിച്ചു.
 
ആരുടെയെങ്കിലും ആരാധിക ആകുന്നത് കുറ്റകരമാണെന്ന് എനിക്കറിയില്ലായിരുന്നു. ജൂനിയർ എൻടിആറിൻറെ ആരാധിക അല്ലെങ്കിൽ താങ്കളുടെ ആരാധകർ പറഞ്ഞപോലെ  ബലാത്സംഗം ചെയ്യാം, കൊലപ്പെടുത്താം അല്ലെങ്കിൽ കൂട്ടബലാത്സംഗം ചെയ്യാം, അതുമല്ലെങ്കിൽ മാതാപിതാക്കളെ കൊല്ലാം. ഇത് താങ്കളുടെ പേരിനെ കളങ്കപ്പെടുത്തുന്നു - മീര ട്വിറ്ററിൽ കുറിച്ചു.
 
ഇവർക്കെതിരെ നടപടിയെടുക്കാൻ മീര ഹൈദരാബാദ് പൊലീസിനോടും സൈബർസെല്ലിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article