കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി രാത്രി ദീപം തെളിയിക്കനുള്ള ആഹ്വനത്തെ തുടർന്ന് പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ നടി സോനം കപൂർ ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു.ഇവിടം ശാന്തമാണ് ഇപ്പോൾ ശബ്‌ദം മൂലം പക്ഷികളും നായകളും വരെ വിറയ്‌ക്കുകയാണ്. ചില മണ്ടന്മാർ പടക്കം പൊട്ടിക്കുന്നു. ഇവരെന്താ ഇന്ന് ദീപാവലി എന്നാണോ കരുതിയിരിക്കുന്നത് എന്നിങ്ങനെ പരിഹാസരൂപേണയായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് ഇപ്പോൾ സൈബർ ആക്രമണം നടക്കുന്നത്.
സോനം കപൂറിന്റെ ട്വീറ്റ് പെട്ടന്നാണ് വൈറലായത്. ഇതിന് പിന്നാലെയാണ് സോനത്തിനെതിരെ സൈബർ ആക്രമണവും ആരംഭിച്ചത്.ദീപാവലിക്ക് മാത്രമല്ല പടക്കം പൊട്ടിക്കുന്നതെന്നും, ആളുകള്‍ ഈ ദുരിത കാലത്തും സന്തോഷിക്കാന്‍ ശ്രമിക്കുന്നതാണ് ഇതെന്നും ബിജെപി പ്രവർത്തകനും നിർമാതാവുമായ അശോക് പണ്ഡിത് സോനത്തിന് മറുപടി നൽകി. 2018 മെയില്‍ നടിയുടെ വിവാഹാഘോഷത്തില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിന്റെയും മറ്റും വീഡിയോകളാണ് ചിലരുടെ മറുപടി. എന്നാൽ എല്ലാത്തിനും അതിന്റേതായ സമയവും സ്ഥലവും ഉണ്ടെന്നായിരുന്നു ഈ ട്വീറ്റുകൾ പങ്കുവെച്ച് സോനത്തിന്റെ മറുപടി.