കേരള ബോക്സ് ഓഫീസിൽ നിന്നുള്ള കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രണ്ട് മാസം കഴിഞ്ഞപ്പോൾ ആരാണ് ലിസ്റ്റിൽ ഒന്നാമതെന്ന് വ്യക്തം. കേരള ബോക്സ് ഓഫീസ് കണക്കുകൾ പുറത്തുവരുമ്പോൾ മമ്മൂട്ടിയും മോഹൻലാലും മുൻനിരയിൽ ഇല്ല. 2025ൽ മോഹൻലാലിന്റേതായി ഇതുവരെ റിലീസുകൾ ഒന്നും ഇല്ലാത്തതിനാൽ താരം കളക്ഷൻ പട്ടികയ്ക്ക് പുറത്താണ്. എന്നാൽ മമ്മൂട്ടിയാകട്ടെ ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സിലൂടെ നാലാം സ്ഥാനത്താണ് ഉള്ളത്.
ഓഫീസർ ഓൺ ഡ്യൂട്ടി ആണ് ലിസ്റ്റിൽ ഒന്നാമത്. കേരളത്തിൽ നിന്നും 27 കോടിയോളം ചാക്കോച്ചൻ ചിത്രം നേടിയിട്ടുണ്ട്. 2025ലെ മലയാള ചിത്രങ്ങളിൽ ആകെ കളക്ഷനിൽ രേഖാചിത്രവും തൊട്ടുപിന്നിലുണ്ട്. രേഖാചിത്രം കേരളത്തിൽ നിന്ന് 26.85 കോടി രൂപയാണ് നേടിയത്. ആസിഫ് അലിയുടെ രേഖാചിത്രം 75 കോടിയിലേറെ ആഗോളതലത്തിൽ നേടിയിട്ടുണ്ട്. മൂന്നാം സ്ഥാനത്ത് പൊൻമാൻ 10.50 കോടിയോടെ ഉണ്ട്.
മമ്മൂട്ടി വേഷമിട്ട ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്‍സ് കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രമായി നേടിയത് 9.60 കോടി ആണെന്നാണ് റിപ്പോർട്ട്. ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ചിത്ത്രത്തിന് സമ്മിശ്ര പ്രതികരണമായിരുന്നു. കേരളം ബോക്സ് ഓഫീസിൽ ഒന്നാമനായി കുഞ്ചാക്കോ ബോബൻ ഇതെത്തുന്നത് ആദ്യമായിട്ടാണ്. തൊട്ടുപിന്നാലെ ആസിഫ് അലിയും ബേസിൽ ജോസഫുമുണ്ട്. അവർക്കും താഴെയാണ് മമ്മൂട്ടിയുടെ സ്ഥാനം.