ധനുഷിനെ സംവിധാനം ചെയ്യാന്‍ ചിദംബരം ? പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (13:13 IST)
Dhanush
തമിഴ് പ്രേക്ഷകര്‍ക്ക് പ്രത്യേക നന്ദി പറഞ്ഞ് സംവിധായകന്‍ ചിദംബരം.മഞ്ഞുമ്മല്‍ ബോയ്‌സ് 100 കോടിയിലധികം കളക്ഷന്‍ നേടിയ ശേഷമായിരുന്നു സംവിധായകന്റെ പ്രതികരണം.സിനിമയുടെ വിജയത്തിന് ശേഷം ചിദംബരം കമല്‍ഹാസന്‍, വിക്രം, ധനുഷ്, സിദ്ധാര്‍ത്ഥ് എന്നിവരെ കണ്ടിരുന്നു.
 
ഇപ്പോഴിതാ സിനിമാലോകത്ത് ഏറ്റവും കൂടുതല്‍ ആവശ്യപ്പെടുന്ന ഒരാളായി ചിദംബരം മാറികഴിഞ്ഞു. ധനുഷിനെ സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.
 
ധനുഷ് ചിദംബരത്തിനൊപ്പം ഒരു ചിത്രത്തിനായി പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണെന്നും താരത്തിന്റെ 54-ാം ചിത്രത്തിനായി ഇരുവരും സഹകരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
 ധനുഷിനെ നായകനാക്കി ചിദംബരം സംവിധാനം ചെയ്യുന്ന 'ഡി 54' എന്ന ചിത്രം ഒരുങ്ങുകയാണ്.
 
ഇതുമായി ബന്ധപ്പെട്ട ഒരു വിവരവും നടന്‍ ധനുഷോ സംവിധായകന്‍ ചിദംബരമോ കൈമാറിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article