മഞ്ഞുമ്മല്‍ ബോയ്‌സ് സംവിധായകന്റെ അടുത്ത സിനിമ, വന്‍ ബജറ്റില്‍ ഹിസ്റ്റോറിക്കല്‍ ഡ്രാമ, പ്രഖ്യാപനത്തിന് മുമ്പേ ചിദംബരം പറഞ്ഞത്

കെ ആര്‍ അനൂപ്
ബുധന്‍, 6 മാര്‍ച്ച് 2024 (12:21 IST)
Chidambaram S. Poduval
മലയാളത്തില്‍ നിന്നുള്ള നാലാമത്തെ 100 കോടി ചിത്രം പിറന്ന സന്തോഷത്തിലാണ് സിനിമ ലോകം. ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‌സ് വിജയകരമായി പ്രദര്‍ശനം തുടരുന്നു. 100 കോടി ക്ലബ്ബില്‍ എത്തിയ വിവരം ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവെച്ചിരുന്നുവെങ്കിലും അത് ഔദ്യോഗികമായി അണിയറക്കാര്‍ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാവും പ്രധാന താരവുമായ സൗബിന്‍ ആണ് ഇക്കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. 
 
മലയാളം എന്ന വേഗത്തില്‍ 100 കോടി കടന്ന ചിത്രം എന്ന റെക്കോര്‍ഡാണ് മഞ്ഞുമ്മലിന് ലഭിച്ചിരിക്കുന്നത്. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും സിനിമ വലിയ വിജയമായി മാറിക്കഴിഞ്ഞു. അതേസമയം സംവിധായകന്റെ അടുത്ത സിനിമയെ കുറിച്ചുള്ള ചോദ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അതിന് ഒരു മറുപടി നല്‍കിയിരിക്കുകയാണ് ചിദംബരം.
 
കേരളം ഉണ്ടാക്കാന്‍ പോലും കാരണമായ കേരള ചരിത്രത്തിലെ ഒരു സുപ്രധാന സംഭവം ചലച്ചിത്രം ആക്കാന്‍ പോകുകയാണ് സംവിധായകന്‍. കേരളത്തിലെ ഒരു ചരിത്ര സംഭവത്തെ ആസ്പദമാക്കിയുള്ള ഹിസ്റ്റോറിക്കല്‍ ഡ്രാമ ആണ് അടുത്തതായി താന്‍ ചെയ്യാന്‍ പോകുന്നതെന്നും ഇത് വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞു. അതേസമയം സിനിമയുടെ പ്രാരംഭ ജോലികളിലേക്ക് അദ്ദേഹം കടക്കുന്നതേയുള്ളൂ.
  
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article