'നായയെ അടിച്ചു കൊല്ലുന്ന സീനിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല';മാമന്നൻ, പുഷ്പ സിനിമകളിലെ ആ രംഗങ്ങളിൽ അഭിനയിച്ചതിനെക്കുറിച്ച് ഫഹദ് ഫാസിൽ

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (13:23 IST)
മാമന്നൻ, പുഷ്പ തുടങ്ങിയ സിനിമകളിലെ നായയെ കൊല്ലുന്ന രംഗത്തോട് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് ഫഹദ് ഫാസിൽ.മാമന്നൻ എന്ന ചിത്രത്തിൽ നിന്നും ഈ രംഗം ഒഴിവാക്കാനായി സംവിധായകനോട് പറഞ്ഞെങ്കിലും ഒടുവിൽ അദ്ദേഹത്തിൻ്റെ നിർബന്ധത്താൽ ആ രംഗം ഒഴിവാക്കിയില്ലെന്നും ഫഹദ് തുറന്നു പറയുന്നു. താനൊരു നായ സ്നേഹി ആണെന്നും താരം കൂട്ടിച്ചേർത്തു. 
 
"മാമന്നൻ സിനിമയിൽ നായയെ അടിച്ചു കൊല്ലുന്ന സീനിനോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആ ഒരു കാര്യം ഇല്ലായിരുന്നെങ്കിലും രത്നവേൽ എന്ന കഥാപാത്രത്തിന് പ്രേക്ഷകർക്കിടയിൽ ഇംപാക്ട് ഉണ്ടാക്കാൻ കഴിയുമായിരുന്നു. ആ സീൻ ഒഴിവാക്കാൻ പറ്റുമോ എന്ന് ഞാൻ മാരിയോട് ചോദിച്ചു. പക്ഷേ മാരി എന്നെ കൺവിൻസ് ചെയ്തു. ആ സീൻ കളഞ്ഞില്ല.
 
അയാളുടെ വ്യത്യസ്തമായ എഡിറ്റിംഗ് ശൈലിവച്ച് ആ സീൻ നല്ല രീതിയിൽ എക്സിക്യൂട്ട് ചെയ്തു. ഇതേകാര്യം ഞാൻ പുഷ്പയിലും ചെയ്തിട്ടുണ്ട്. ആ സിനിമയുടെ അവസാനവും ഞാൻ നായയെ കൊല്ലുന്നുണ്ട്. ഞാനൊരു നായ സ്നേഹിയാണ്. അതുകൊണ്ട് എനിക്ക് ഒരിക്കലും ഇത്തരം സീനുകളോട് യോജിക്കാൻ കഴിയില്ല.",- ഫഹദ് ഫാസിൽ പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

Next Article