അയ്യേ നാണക്കേട്! സിനിമ കാണാന്‍ ആളുകളില്ല,'നടികര്‍' ഒരാഴ്ച കൊണ്ട് നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (13:20 IST)
ടോവിനോ തോമസിന്റെ 'നടികര്‍' ഒരാഴ്ചത്തെ പ്രദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് കാര്യമായി ഒന്നും നേടാന്‍ സിനിമയ്ക്കായില്ല.പ്രതിഭാധനരായ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഉണ്ടായിട്ടും തിയേറ്ററുകളില്‍ ആളെ നിറയ്ക്കാന്‍ ചിത്രത്തിനായില്ല.ഇത് ആദ്യ ആഴ്ചയിലെ ബോക്സ് ഓഫീസ് കളക്ഷനെ സാരമായി ബാധിച്ചു. ഏഴ് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. 
 
'നടികര്‍' ഇന്ത്യയിലുടനീളമുള്ള തീയറ്ററുകളില്‍ നിന്നായി 4.96 കോടി രൂപ നേടി.ഏഴാം ദിവസമായ മെയ് 9 ന്, സിനിമയ്ക്ക് ഇന്ത്യയില്‍ നിന്ന് ഇരുപത്തിമൂന്ന് ലക്ഷം രൂപ മാത്രമേ നേടാനായുള്ളൂ.
 
 മെയ് 09 വ്യാഴാഴ്ചയിലെ 'നടികര്‍' ന്റെ ഒക്യുപ്പന്‍സി 9.26% മാത്രമാണ്. പ്രഭാത ഷോകള്‍ക്ക് 3.45%, ഉച്ചകഴിഞ്ഞുള്ള ഷോകള്‍ക്ക് 10.47%, ഈവനിംഗ്, നൈറ്റ് ഷോകളില്‍ യഥാക്രമം 6.58%, 16.53% എന്നിങ്ങനെയായിരുന്നു ഒക്യുപ്പന്‍സി. അതായത് നടികര്‍ മലയാളം പതിപ്പ് കാണാന്‍ ആളുകള്‍ തീരെ കുറവ്.

അനുബന്ധ വാര്‍ത്തകള്‍

Next Article