ഭ്രമയുഗത്തിനു UA സര്‍ട്ടിഫിക്കറ്റ്; മലയാളത്തില്‍ മാത്രമാണോ റിലീസ്?

രേണുക വേണു
ചൊവ്വ, 30 ജനുവരി 2024 (15:23 IST)
Mammootty -Bramayugam

ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15 നു തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റാണ് ഭ്രമയുഗത്തിനു ലഭിച്ചിരിക്കുന്നത്. മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ ലിസ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. 
 
നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്.ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം അടക്കം അഞ്ച് ഭാഷകളില്‍ ഭ്രമയുഗം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ മലയാളം പതിപ്പ് മാത്രമാണോ ഫെബ്രുവരി 15 ന് റിലീസ് ചെയ്യുന്നതെന്നാണ് ആരാധകരുടെ സംശയം. മലയാളം ടീസര്‍ മാത്രമേ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടുള്ളൂ. മറ്റു ഭാഷകളിലും ചിത്രം റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 
 
ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുക. ഹൊറര്‍ ത്രില്ലര്‍ ഴോണറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി വില്ലന്‍ വേഷമാണ് ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article