Bramayugam: രണ്ട് ദിവസം കൊണ്ട് 15 കോടി ! ആദ്യ വീക്കെന്‍ഡില്‍ തന്നെ 25 കോടി നേട്ടം സ്വന്തമാക്കാന്‍ ഭ്രമയുഗം

രേണുക വേണു
ശനി, 17 ഫെബ്രുവരി 2024 (16:05 IST)
Bramayugam: മമ്മൂട്ടി ചിത്രം ഭ്രമയുഗം 25 കോടി ക്ലബിലേക്ക്. റിലീസ് ചെയ്ത് ആദ്യ വീക്കെന്‍ഡില്‍ തന്നെ ചിത്രം 25 കോടി നേടുമെന്ന് ഏറെക്കുറെ ഉറപ്പായി. ആദ്യ രണ്ട് ദിവസം കൊണ്ട് 15 കോടിയാണ് വേള്‍ഡ് വൈഡായി ചിത്രം കളക്ട് ചെയ്തത്. ആദ്യ ദിനം എട്ട് കോടിക്ക് അടുത്ത് ചിത്രം വാരിക്കൂട്ടിയിരുന്നു. ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ കൂടി ആകുമ്പോള്‍ ചിത്രത്തിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 25 കോടി കടക്കുമെന്നാണ് കണക്കുകൂട്ടല്‍. 
 
ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തില്‍ മമ്മൂട്ടി, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം തിയറ്ററുകളിലെത്തിയത്. തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളില്‍ ഡബ്ബ് ചെയ്ത പതിപ്പും ഉടന്‍ തിയറ്ററുകളിലെത്തും. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article