'ഭ്രമയുഗം'വന്നിട്ടും വീഴാതെ 'അന്വേഷിപ്പിന്‍ കണ്ടെത്തും', ആറാം ദിനം ടോവിനോ ചിത്രം നേടിയ കളക്ഷന്‍

കെ ആര്‍ അനൂപ്

വെള്ളി, 16 ഫെബ്രുവരി 2024 (15:23 IST)
AnweshippinKandethum Bramayugam
ടോവിനോ തോമസിന്റെ ഏറ്റവും പുതിയ റിലീസായ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ബോക്സ് ഓഫീസില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് ചെയ്ത് ആദ്യ 6 ദിവസങ്ങള്‍ക്കുള്ളില്‍ 6 കോടിയിലധികം കളക്ഷന്‍ നേടി.

ആറാം ദിവസം 47 ലക്ഷം രൂപയാണ് ചിത്രം നേടിയത്.മൊത്തം കളക്ഷന്‍ 6.03 കോടിയായി ഉയര്‍ന്നു.മമ്മൂട്ടിയുടെ 'ഭ്രമയുഗം' കഴിഞ്ഞ ദിവസമാണ് ബിഗ് സ്‌ക്രീനുകളില്‍ എത്തിയത്. അതുകൂടി കണക്കിലെടുക്കുമ്പോള്‍ ടോവിനോ ചിത്രം 47 ലക്ഷം രൂപ നേടിയത് നേട്ടം തന്നെയാണ്. 
 
 ആറാം ദിവസം (ബുധന്‍) 20.24 ശതമാനം ഒക്യുപെന്‍സിയും സിനിമയ്ക്ക് ലഭിച്ചു ഊ. ചിത്രത്തിന് എല്ലായിടത്തുനിന്നും മികച്ച അഭിപ്രായം ലഭിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടും എന്നത് ഉറപ്പാണ്. കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കാനും സിനിമയ്ക്കായി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍