മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പം ബിജു മേനോന്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 30 ഡിസം‌ബര്‍ 2020 (09:57 IST)
ഇന്ത്യൻ സിനിമയിലെ തന്നെ രണ്ട് ഇതിഹാസങ്ങളെ വീണ്ടും കണ്ടതിൻറെ സന്തോഷത്തിലാണ് ബിജു മേനോൻ. ആ സന്തോഷം മറച്ചുവെക്കാൻ ആകുന്നില്ല എന്ന് പറഞ്ഞുകൊണ്ട് മോഹൻലാലിനും പ്രിയദർശനൊപ്പമുള്ള പുതിയ ചിത്രം നടൻ പങ്കുവെച്ചു.
 
"ഒരു കല. രണ്ട് ഇതിഹാസങ്ങൾ. എന്റെ സന്തോഷം മറയ്ക്കാൻ കഴിയില്ല" - ബിജുമേനോൻ കുറിച്ചു.
 
നിർമ്മാതാവ് ആൻറണി പെരുമ്പാവൂരിൻറെ മകളുടെ വിവാഹത്തിന് എത്തിയതായിരുന്നു മൂവരും. ഇക്കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിരുന്നു മോഹൻലാൽ, മമ്മൂട്ടി അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങൾ.
 
മഞ്ജു വാര്യർ നായികയായെത്തുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിൻറെ ഭാഗമാണ് ബിജു മേനോൻ. മധു വാര്യർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article