തനിക്ക് മമ്മൂട്ടിയോട് പ്രണയമായിരുന്നെന്ന് നടി ശ്വേത മേനോൻ. ബിഗ് ബോസിലെ ‘ആദ്യപ്രണയം’ എന്ന ടാസ്കിലാണ് ശ്വേത തനിക്ക് പ്രണയം തോന്നിയവരെ കുറിച്ച് വ്യക്തമാക്കിയത്. ഓരോ പ്രണയവും ആദ്യമെന്ന് കരുതുന്ന ആളാണ് താനെന്ന് ശ്വേത പറയുന്നു.
‘ചിത്രഗീതം കണ്ടിരുന്ന കാലത്ത് കാണുന്ന പാട്ടുകളിലെ നായികയായി ഞാന്‍ മാറാറുണ്ട്. ആ പാട്ടിലെ ഹീറോയിൽ ഞാനാണെന്ന് കരുതും. ആദ്യത്തെ പടം കരാര്‍ എഴുതിയപ്പോള്‍ താന്‍ മമ്മുക്കയെ പ്രണയിച്ചു. മുഴുത്ത പ്രണയമായിരുന്നു. മമ്മുക്ക പ്രണയിച്ചോ എന്നറിയില്ല. പിന്നീട് പ്രണയത്തിലേക്ക് താന്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അച്ഛനേയും അമ്മയേയും താന്‍ സ്നേഹിക്കാന്‍ മറന്നു. പിന്നീട് താനൊരു അമ്മ ആയപ്പോഴാണ് രക്ഷിതാക്കളെ പ്രണയിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലായത്. തന്റെ ആദ്യ പ്രണയം തന്റെ കുഞ്ഞിനോട് ആയിരുന്നുവെന്ന് ശ്വേത പറഞ്ഞു.
ആട്ടവും പാട്ടും ആദ്യ പ്രണയ ഓര്‍മ്മകളുമായാണ് ബിഗ് ബോസിന്റെ രണ്ടാം ദിനം മത്സരാര്‍ത്ഥികള്‍ ആഘോഷമാക്കിയത്. ശ്വേതയ്ക്ക് പുറമേ രഞ്ജിനി ഹരിദാസ് പേർളി മാണി തുടങ്ങിയവരും തങ്ങളുടെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.