Bigg Boss Malayalam Season 5: നൈസായി വളയ്ക്കാന്‍ നോക്കി ഏയ്ഞ്ചലിന്‍; കുഞ്ഞനിയത്തിയെ പോലെ മാത്രമേ തോന്നിയിട്ടുള്ളൂ എന്ന് റിനോഷ്

Webdunia
ശനി, 1 ഏപ്രില്‍ 2023 (09:34 IST)
Bigg Boss Malayalam Season 5: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലെ ആദ്യ വാരത്തില്‍ ജയിലില്‍ കിടക്കേണ്ടി വന്നവര്‍ റിനോഷും ഏയ്ഞ്ചലിനുമാണ്. ഇരുവരും വളരെ കൂളായാണ് ജയിലിലേക്ക് പ്രവേശിച്ചത്. അവിടെ വെച്ചുള്ള ഇരുവരുടെയും സംസാരവും പ്രവൃത്തികളും പ്രേക്ഷകരെ എന്റര്‍ടെയ്ന്‍ ചെയ്യിപ്പിക്കുന്നുണ്ട്. അതിനിടയിലാണ് തനിക്ക് റിനോഷിനോട് ഒരു ഇഷ്ടം തോന്നിയിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഏയ്ഞ്ചലിന്‍ രംഗത്തെത്തിയത്. 
 
ജയിലിലെ കട്ടിലില്‍ കെട്ടിപ്പിടിച്ച് കിടന്നുകൊണ്ടാണ് തനിക്ക് റിനോഷിനോട് തോന്നിയ ഇഷ്ടം ഏയ്ഞ്ചലിന്‍ തുറന്നുപറഞ്ഞത്. തനിക്ക് കാമുകനൊന്നും ഇല്ലായിരുന്നെങ്കില്‍ സിംഗിള്‍ ആയാണ് ഇപ്പോള്‍ നടക്കുന്നതെങ്കില്‍ റിനോഷ് പ്രൊപ്പോസ് ചെയ്താല്‍ ഉറപ്പായും യെസ് പറയുമെന്നാണ് ഏയ്ഞ്ചലിന്‍ പറയുന്നത്. തനിക്ക് റിനോഷിന്റെ ക്യാരക്ടര്‍ അത്ര ഇഷ്ടപ്പെട്ടെന്നും ഏയ്ഞ്ചലിന്‍ പറയുന്നുണ്ട്. 
 
എന്നാല്‍ വളരെ രസകരമായ മറുപടിയാണ് റിനോഷ് കൊടുത്തത്. തന്റെ കുഞ്ഞുപെങ്ങളെ പോലെയാണ് ഏയ്ഞ്ചലിനെ തോന്നിയിരിക്കുന്നതെന്ന് റിനോഷ് പറഞ്ഞു. തന്നെ ഗേള്‍ഫ്രണ്ട് ആയി തോന്നിയാലും കുഴപ്പമൊന്നും ഇല്ലെന്നും ഏയ്ഞ്ചലിന്‍ തിരിച്ചുമറുപടി കൊടുക്കുന്നുണ്ട്. പക്ഷേ ഏയ്ഞ്ചലിന്റെ നിഷ്‌കളങ്കത തനിക്ക് ഇഷ്ടമാണെന്നും അനിയത്തിയെ പോലെയാണ് തോന്നുന്നതെന്നും റിനോഷ് ആവര്‍ത്തിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article