മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അഭിനയിച്ച നടി, ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ഭാനുപ്രിയയുടെ പ്രായം എത്രയെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 15 ജനുവരി 2022 (10:00 IST)
മോഹന്‍ലാലിന്റെ രാജശില്‍പ്പിയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഭാനുപ്രിയ. 1996-ല്‍ അഴകിയ രാവണന്‍ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും താരം വേഷമിട്ടു.തെലുങ്ക് തമിഴ് ഹിന്ദി മലയാളം എന്നീ ഭാഷകളില്‍ തിരക്കുള്ള ഒരു കാലമുണ്ടായിരുന്നു ഭാനുപ്രിയയ്ക്ക്.111 ലധികം ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്. 8 മലയാളസിനിമകളില്‍ മാത്രമാണ് ഭാനുപ്രിയ അഭിനയിച്ചിട്ടുള്ളത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ദാന പ്രിയയുടെ പ്രായം എത്രയെന്ന് അറിയാമോ ?
 
1967 ജനുവരി 15നാണ് നടി ജനിച്ചത് അത്. ഇന്ന് 55-ാം ജന്മദിനമാണ്.തെലുങ്ക് സിനിമയായ സിതാര എന്ന ചിത്രത്തിലൂടെയാണ് അഭിനയജീവിതം നടി തുടങ്ങിയത്. 25 ഓളം തെലുങ്ക് സിനിമകളിലും, 30 ഓളം തമിഴ് സിനിമകളിലും 14 ഓളം ഹിന്ദി സിനിമകളിലും ഭാനുപ്രിയ അഭിനയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article