യുവനടന്മാരില്‍ ശ്രദ്ധേയനാണ് അജു വര്‍ഗീസ്. രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി ഈമാസം വരാനിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഹൃദയവും ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്ന മേപ്പടിയാനും. ഹൃദയം ടീമിന്റെ സ്‌പെഷ്യല്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ അജുവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.