പൃഥ്വിയെ പോലെ ആകണമെന്ന് ആഗ്രഹമുണ്ട്: ഉണ്ണി മുകുന്ദന്‍

കെ ആര്‍ അനൂപ്

വ്യാഴം, 6 ജനുവരി 2022 (10:12 IST)
ഉണ്ണിമുകുന്ദന്റെ ഇനി വരാനുള്ള രണ്ട് ചിത്രങ്ങള്‍ മോഹന്‍ലാലിനൊപ്പമാണ്. ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും വൈകാതെ തന്നെ പ്രേക്ഷകരിലേക്ക് എത്തും. ബ്രോ ഡാഡിയില്‍ അതിഥി വേഷത്തില്‍ ആണെങ്കിലും അല്പം നേരം സ്‌ക്രീനില്‍ ഉണ്ടാകുന്ന തരത്തില്‍ ദൈര്‍ഘ്യമുള്ളതാണെന്ന് ഉണ്ണി പറയുന്നു.
 
ഭ്രമം എന്ന സിനിമ കഴിഞ്ഞ ശേഷം പൃഥ്വി താന്‍ അടുത്തതായി ചെയ്യുന്ന സിനിമയില്‍ റോള്‍ ഉണ്ട് എന്ന് പറഞ്ഞു വിളിച്ചതാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.ഞാന്‍ വളരെ ആരാധിയ്ക്കുന്ന ഒരു വ്യക്തിയാണ് പൃഥ്വി. പൃഥ്വിയെ പോലെ ആകണം എന്നൊക്കെ ആഗ്രഹമുണ്ടെന്നും മേപ്പടിയാന്‍ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍