ഫഹദ് ഫാസിലിനോട് നന്ദി പറഞ്ഞ് സംവിധായകന്‍ ടി.കെ രാജീവ് കുമാര്‍. ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയായ ബര്‍മുഡയിലെ മോഹന്‍ലാല്‍ പാടിയ പാട്ടിന്റെ ലിറിക്കല്‍ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മമ്മൂട്ടിയാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ റിലീസ് ചെയ്തത്. ഇപ്പോഴിതാ പാട്ടിന്റെ സ്റ്റുഡിയോ കട്ട് ഫഹദ് പുറത്ത് വിടുമെന്ന് രാജീവ് കുമാര്‍ അറിയിച്ചു. നാളെ വൈകിട്ട് 5 മണിക്ക് വീഡിയോ കാണാനാകും.