മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയി, നാണക്കേട് ഭയന്ന് യുവതിയുടെ മക്കളെ കൊലപ്പെടുത്തി യുവതിയുടെ അമ്മയും മുത്തശ്ശിയും ആത്മഹത്യ ചെയ്തു

അഭിറാം മനോഹർ

വെള്ളി, 20 ജൂണ്‍ 2025 (12:40 IST)
മക്കളെ ഉപേക്ഷിച്ച് യുവതി കാമുകനൊപ്പം പോയതിനെ തുടര്‍ന്ന് കുടുംബത്തിലെ നാലുപേര്‍ ജീവനൊടുക്കി. ഡിണ്ടിഗല്‍ ജില്ലയിലെ ഒട്ടന്‍ഛത്രത്തിലാണ് സംഭവം. പവിത്രയെന്ന യുവതിയാണ് കാമുകനൊപ്പം പോയത്. പവിത്രയുടെ അമ്മ കാളീസ്വരി(45), പവിത്രയുടെ മുത്തശ്ശി (65) മക്കളായ ലതീക്ശ്രീ(7),ദീപ്തി(5) എന്നിവരാണ് ജീവനൊടുക്കിയത്.
 
പവിത്രയെ 10 വര്‍ഷം മുന്‍പ് അരവക്കുറിച്ചിയിലേക്ക് വിവാഹം കഴിച്ചിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയ പവിത്ര മക്കളുമായി ഏപ്രിലിലാണ് വീട്ടിലേക്ക് വന്നത്. ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതിനിടെയാണ് മറ്റൊരാളുമായി പവിത്ര അടുപ്പത്തിലായത്. ചൊവ്വാഴ്ച പവിത്ര കുടുംബം ഉപേക്ഷിച്ച് കാമുകനൊപ്പം പോയി. പിന്നാലെയാണ് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം കാളീശ്വരിയും ചെല്ലമ്മാളും ആത്മഹത്യ ചെയ്തത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍