വിജയുടെ ആക്ഷന്‍ ത്രില്ലര്‍,'ബീസ്റ്റ്' തെലുങ്ക് പതിപ്പിന്റെ ട്രെയിലര്‍ കണ്ടോ ?

കെ ആര്‍ അനൂപ്
ബുധന്‍, 6 ഏപ്രില്‍ 2022 (08:45 IST)
നെല്‍സണ്‍ സംവിധാനം ചെയ്ത് സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 'ബീസ്റ്റ്' ഒരു ആക്ഷന്‍ ത്രില്ലറാണ്. ടോളിവുഡിലെ പ്രശസ്തമായ നിര്‍മ്മാണ-വിതരണ കമ്പനിയായ ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് പുറത്തിറക്കുന്നത്. തമിഴ് പതിപ്പിന് പുറമെ തെലുങ്കിലും ചിത്രം 2022 ഏപ്രില്‍ 13ന് റിലീസ് ചെയ്യും.ബീസ്റ്റ് തെലുങ്ക് ട്രെയിലര്‍ പുറത്തിറങ്ങി.
ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിലെ രണ്ടു ഗാനങ്ങളും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടി. 'അറബിക് കുത്ത്' എന്ന ആദ്യ ഗാനം യൂട്യൂബില്‍ 200 ദശലക്ഷം വ്യൂസ് നേടി. അടുത്തിടെ പുറത്തിറങ്ങിയ 'ജോളി' എന്ന രണ്ടാമത്തെ സിംഗിള്‍ ഇതിനോടകം 20 മില്യണ്‍ വ്യൂസ് യൂട്യൂബില്‍ നേടിക്കഴിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article