'മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയാക്കാന്‍ 'ബറോസ്',മരക്കാര്‍ നിര്‍മ്മിച്ചതിന്റെ ഇരട്ടി തുക മുടക്കാന്‍ ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്
വ്യാഴം, 31 മാര്‍ച്ച് 2022 (12:50 IST)
2019 ഏപ്രിലില്‍ പ്രഖ്യാപിച്ച 'ബറോസി'ന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24നായിരുന്നു നടന്നത്. കേരളത്തിലും ഗോവയിലുമായി ആദ്യം ചിത്രീകരിച്ച രംഗങ്ങളെല്ലാം കണ്ടിന്യുവിറ്റി പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നിര്‍മ്മാതാക്കള്‍ ഒഴിവാക്കിയിരുന്നു. പിന്നീട് വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രങ്ങളണിഞ്ഞ് തലമൊട്ടയടിച്ചുളള ലാലിന്റെ മേക്കോവര്‍ ആയിരുന്നു കണ്ടത്.
 
ചിത്രീകരണം വളരെ വേഗത്തില്‍ പുരോഗമിക്കുകയാണ്. മലയാളത്തിലെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നിര്‍മ്മിച്ചതിന്റെ ഇരട്ടി തുകയോളം വരും ബറോസ് ഒരുക്കുവാന്‍.
ഇതുവരെ നിര്‍മ്മിച്ച മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമാകാന്‍ ബറോസ്.200 കോടി മുതല്‍ മുടക്കിലാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നാണ് വിവരം.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article