സിനിമയിലെ മികച്ച ഒട്ടനവധി ചിത്രങ്ങൾ നഷ്ടമായത് താൻ ഫോൺ എടുക്കാത്തതുകൊണ്ടാണെന്ന് നടൻ ആസിഫ് അലി. അങ്ങനെ ഹിറ്റായ പല സിനിമകളിലേക്കും കാസ്റ്റ് ചെയ്തെങ്കിലും ബന്ധപ്പെടാനായി ഫോൺ വിളിച്ചതിനും മെസേജ് അയച്ചതിനും മറുപടി നൽകിയില്ല അതുകൊണ്ട് അവസരങ്ങൾ നഷ്ടമായി- ആസിഫ് പറഞ്ഞു.
ഇങ്ങനെയുള്ള സംഭവങ്ങൾക്ക് പിന്നാലെ ഫോൺ എടുക്കാനൊക്കെ തുടങ്ങിയാലും രണ്ടോ മൂന്നോ ദിവസങ്ങൾ കഴിയുമ്പോൾ അത് പഴയതുപോലെയാകുമെന്നും ആസിഫ് വ്യക്തമാക്കി. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
പലതരം വിമർശനങ്ങളും ട്രോളുകളും പല കോണുകളിൽ നിന്നായി ഏൽക്കേണ്ടിവന്ന നടനാണ് ആസിഫ് അലി എന്ന യുവതാരം. അതുപോലെ തന്നെ ഫോൺ എടുക്കാത്തതിനും സന്ദേശങ്ങൾക്ക് മറുപടി അയയ്ക്കാത്തതിനാലും സിനിമാ ലോകത്തുനിന്നുള്ളവർ തന്നെ ഹിറ്റുകൾ നഷ്ടമായെന്ന് പറയുന്നതിൽ നിരാശ ഉണ്ടായിരുന്നു എന്നും ആസിഫ് പറഞ്ഞു.