വളരെ സെലക്ടീവ് സിനിമകൾ എടുക്കുന്ന നടന്മാരിൽ ഒരാളാണ് ആസിഫ് അലി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ആസിഫ് അലി ഏറ്റെടുത്തത്. ആദ്യമൊക്കെ വാരിവലിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിരുന്ന ആസിഫ് അലി ഇപ്പോൾ സെലക്ടീവ് ആയതിനു പിന്നിൽ അനുഭവങ്ങൾ തന്നെയാണ്.
നല്ല സിനിമകള്‍ തിയേറ്ററില്‍ പൊട്ടി, ടോറന്റില്‍ ഹിറ്റാകാന്‍ കാരണം താന്‍ ചെയ്ത മോശം സിനിമകളാണെന്ന് ആസിഫ് അലി വെട്ടിത്തുറന്ന് പറഞ്ഞു. പുതിയ സിനിമയായ ബി ടെക്കിന്റെ പ്രചരാണാര്‍ത്ഥം കൊടുത്ത ഒരു യൂട്യൂബ് അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ്.
തുടര്‍ച്ചയായി മോശം സിനിമകള്‍ ചെയ്തപ്പോള്‍ പ്രേക്ഷകര്‍ക്ക് എന്നിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ പിന്നീട് വന്ന തന്റെ നല്ല സിനിമകളെ സ്വീകരിക്കാൻ പ്രേക്ഷകർക്ക് മടിയായി. അതോടെ സിനിമ എട്ട് നിലയിൽ പൊട്ടി. അങ്ങനെയാണ് ഞാൻ സെലക്ടീവ് ആയത്. - ആസിഫ് പറയുന്നു.