ആദി റിലീസ് ചെയ്തപ്പോൾ ഹിമാലയത്തിൽ, 21ആം നൂറ്റാണ്ട് കാണാതെ പ്രണവ് ഹം‌പിയിലേക്ക്!

Webdunia
തിങ്കള്‍, 28 ജനുവരി 2019 (09:11 IST)
താരപുത്രനെന്ന പ്രതീതിയൊന്നും വെച്ചുപുലർത്താത്ത നടനാണ് പ്രണവ് മോഹൻലാലെന്ന് സംവിധായകൻ അരുൺ ഗോപി. ക്ലബ് എഫ്.എം യു.എ.ഇയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഗോപി മനസ്സു തുറന്നത്. പ്രണവിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്.  
 
‘യാതൊരു പ്രത്യേകതകളുമില്ലാത്ത ഒരു വ്യക്തിയാണ് അപ്പു. ഒരു താരപുത്രന്‍ ആണെന്ന് നമുക്ക് തോന്നില്ല. ഞങ്ങളില്‍ ഒരാളായിരുന്നു പ്രണവ്. അദ്ദേഹം എല്ലാവരോടും ഒരുപോലെ പെരുമാറുന്ന ഒരാളാണ്. സിനിമ പുറത്തിറങ്ങുന്ന സാഹചര്യത്തില്‍ അപ്പു ഇവിടെയൊന്നും ഇല്ല. എവിടെയോ ആണ്. ഫോണില്‍ ഒന്നും വിളിച്ചാല്‍ കിട്ടില്ല- അരുണ്‍ ഗോപി പറഞ്ഞു. പ്രണവ് ഇപ്പോൾ ഹം‌പിയിലാണുള്ളത്. 
 
നേരത്തേ പ്രണവിന്റെ ആദി റിലീസ് ആയപ്പോൾ പ്രണവ് ഹിമാലയത്തിലായിരുന്നു. സിനിമ പൂര്‍ത്തിയാക്കിയതിന് ശേഷം താന്‍ ഹിമാലയത്തിലേക്ക് പോവുമെന്ന് താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. എല്ലാവരും ആകാംക്ഷയോടെ ആദിയെ കാണാനെത്തിയപ്പോള്‍ ഇതേക്കുറിച്ചൊന്നുമറിയാതെ യാത്രയിലായിരുന്നു താരപുത്രന്‍.  

അനുബന്ധ വാര്‍ത്തകള്‍

Next Article