മമ്മൂട്ടിയും പങ്കെടുത്ത ഒരു തമിഴ് ചാനലിലെ ചാറ്റ് ഷോയിലായിരുന്നു നിർമ്മാതാവിന്റെ ഈ വെളിപ്പെടുത്തൽ. പ്രതിഫലം വാങ്ങാത്തതിന്റെ കാരണം എന്താണെന്ന് ആകാംക്ഷയോടെ ചാനൽ അവതാരിക മമ്മൂട്ടിയോട് ചോദിച്ചു. എല്ലാ സിനിമയും കാശിന് വേണ്ടി മാത്രം ചെയ്യാന്‍ പറ്റില്ലല്ലോ എന്നായിരുന്നു ചിരിച്ചുകൊണ്ട് മമ്മൂട്ടി മാറുപടി പറഞ്ഞത്.
മാമ്മൂട്ടിയുടെ ഈ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിന്റെ ടീസറുകൾക്കെല്ലാം വലിയ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തങ്കമീന്‍കളും തരമണി എന്നീ ചിത്രാങ്ങൾ ഒരുക്കിയാ റാം സംവിധാനം ചെയ്യുന്ന സിനിമയിൽ സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച പെണ്‍കുട്ടിയുടെ അച്ഛനായ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്.