നിലയ്ക്കാത്ത ഊർജവും നീണ്ടുനിൽക്കുന്ന യൗവ്വനവും തരും ഈ ഗോൾഡൻ മിൽക് !

ഞായര്‍, 27 ജനുവരി 2019 (12:15 IST)
പാല് നൂറ്റാണ്ടുകളായി നമ്മുടെ ആഹാര ശീലത്തിന്റെ ഭാഗമാണ്. ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിൽ പാലിനുള്ള കഴിവിനെക്കുറിച്ച് ആർക്കും സംശയമുണ്ടാകില്ല. എന്നാൽ ഗോൾഡൻ മിൽക്കിനെക്കുറിച്ച് അധികം ആരും  കേട്ടിട്ടുണ്ടാവില്ല. നമ്മുടെ പൂർവികർ പാലിൽ ചില ചേരുവാകൾ ചേർത്ത് തയ്യാറാക്കിയിരുന്ന ആരോഗ്യവും യൗവ്വനവും നിലനിർത്തുന്ന ഔഷധമാണ് ഗോൾഡൻ മിൽക്ക്.
 
ഗോൾഡൻ മിൽക്ക് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്ന് നോക്കാം. പാലും വെള്ളവും ചേര്‍ത്ത് നന്നായി തിളപ്പിക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി, ചുക്കുപൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതത്തില്‍ തേന്‍ ചേര്‍ത്ത് ചെറുചൂടോടെ ഉപയോഗിക്കാം. എല്ലാ വീട്ടിലും ഉണ്ടാകുന്ന ചേരുവകളാണ് ഇവ 
 
ഗോൾഡൻ മിൽക്ക് കുടിക്കുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങൾ കേട്ടാൽ ആരായാലും അമ്പരന്നുപോകും. ആരോഗ്യ സാംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഇത് ഒരുപോലെ ഗുണം ചെയ്യുന്നതാണ്. ഗോള്‍ഡന്‍ മില്‍ക്കിലെ ചേരുവകള്‍ക്ക് ബാക്ടീരിയകള്‍ക്കും വൈറസുകള്‍ക്കും എതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവുണ്ട്.
 
മഞ്ഞള്‍ ചേര്‍ത്ത പാലില്‍ ആന്റിഓക്സിഡന്റുകൾ ധാരാളം ഉണ്ടാകും. ഇത് ചർമ്മത്തെ ഉള്ളിൽനിന്ന് സംരക്ഷിക്കുകയും യൗവ്വനം നിലനിർത്തുകയും ചെയ്യും. ഇതിലെ പ്രതിരോധ ഘടകങ്ങൾ ശരീരത്തെ അണുബാധയിൽ നിന്നും സംരക്ഷിക്കും. ടൈപ്പ് 2 ഡയാബറ്റിസ് വരാതെ സംരക്ഷിക്കുന്നതിനും ഗോൾഡൻ മിൽക് സഹായിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍