അമേരിക്കൻ വിസ്കികൾക്ക് 150 ശതാമാനമാണ് നിലാവിൽ ഇന്ത്യയിലെ നികുതി. ഇക്കാരണത്താൽ അമേരിക്കക്ക് ലാഭം ഉണ്ടാക്കാൻ കഴിയന്നില്ല എന്നതാണ് ട്രംപിന്റെ ആരോപണം.വെറും രണ്ടു മിനിറ്റുകൊണ്ട് ഇന്ത്യയെകൊണ്ട് ഹാര്‍ലി ഡേവിഡ്സണ് മോട്ടോര്‍ സൈക്കിളിന് തീരുവ കുറപ്പിക്കാന്‍ കഴിഞ്ഞതിലൂടെ ഉഭയകക്ഷി വ്യാപാരം നല്ലരീതിയില്‍ നടക്കുന്നതായി അറിയിച്ചതിന്റെ പിന്നാലെയാണ് ട്രംപിന്റെ പുതിയ ആരോപണം.
തീരുവ കൂട്ടിയത് അനീതിയാണെന്നും, യു.എസിലേക്ക് കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ ബൈക്കുകളുടെ തീരുവ വര്‍ധിപ്പിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയതോടെ ഇന്ത്യ ഹാര്‍ലി ഡേവിഡ്സണ് ബൈക്കുകളുടെ തീരുവ 50 ശതമാനം കൂറക്കുകയായിരുന്നു. ആതേ സാമ്മർദ്ദ തന്ത്രമാണ് ട്രംപ് വീണ്ടും പ്രയോഗിക്കുന്നത്.