അറിയിപ്പിന് ഡയറക്റ്റ് ഒടിടി റിലീസ്

കെ ആര്‍ അനൂപ്
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (12:21 IST)
കുഞ്ചാക്കോ ബോബന്‍-മഹേഷ് നാരായണന്‍ ടീമിന്റെ അറിയിപ്പിന് ഡയറക്റ്റ് ഒടിടി റിലീസ്. നെറ്റ്ഫ്‌ലിക്‌സ് ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാവും സ്ട്രീമിംഗ് ആരംഭിക്കുക. റിലീസ് തീയതി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ വൈകാതെ പുറത്തുവരും.
<

#Ariyippu (#Declaration), Mahesh Narayanan's new film, starring Kunchacko Boban and Divya Prabha, has been acquired by @NetflixIndia for a direct digital release.

The film will premiere on the platform after its festival run. pic.twitter.com/SCnqDsR5MD

— Rony Patra (@ronypatra) October 12, 2022 >
ദില്ലിയിലെ ഒരു മെഡിക്കല്‍ ഗ്ലൌസ് ഫാക്റ്ററിയില്‍ ജോലി ചെയ്തുവരുന്ന ഹരീഷ്- രശ്മി ദമ്പതിമാരുടെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഈ കഥാപാത്രങ്ങളായി കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും വേഷമിടുന്നു. നല്ലൊരു ജീവിതം സ്വപ്നം കാണുന്ന രണ്ടാളുടെയും ആഗ്രഹം വിദേശത്തേക്ക് പോകണം എന്നതാണ്.കൊവിഡ് എത്തുന്നതോടെ കാര്യങ്ങളെല്ലാം മാറിമറിയുന്നു. പിന്നീട് ഉണ്ടാകുന്ന സംഭവികാസങ്ങളാണ് ചിത്രം പറയുന്നത്.
 
സംവിധാനവും രചനയും നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ തന്നെയാണ്.ടേക്ക് ഓഫിന് ശേഷം കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഒന്നിക്കുമ്പോള്‍ വലിയ പ്രതീക്ഷകളാണ്.
 
 
ഷെബിന്‍ ബെക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article