‘ആ കുറ്റബോധം ഇന്നും എന്റെ ഉള്ളിലുണ്ട്‘, തുറന്നുപറഞ്ഞ് അപർണ ബാലമുരളി !

Webdunia
ശനി, 16 ഫെബ്രുവരി 2019 (13:48 IST)
മഹേഹിന്റെ പ്രതികാരം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളിയുടെ മനസിൽ കയറിക്കൂടിയ താരമാണ് അപർണ ബാലമുരളി. അടുത്ത വീട്ടിലെ കുട്ടിയോട് തോന്നുന്ന ഒരു വാത്സല്യം എപ്പോഴും മലയാളി പ്രേക്ഷകർക്ക് അപർണയോടുണ്ട്. താരം ചെയ്യുന്ന കഥാപാത്രങ്ങൽകൊണ്ടണിത്.
 
ഇപ്പോഴിതാ അഭിനയ രംഗത്തേക്ക് കടന്നുവന്നതിനെ കുറിച്ച് തുറന്നു പറയുകയാണ് അപർണ ബാ‍ലമുരളി. സിനിമയിൽ നല്ല കഥാ‍പാത്രം ഏത് ലഭിച്ചാലും തിരഞ്ഞെടുക്കും. അത് നായികാ കഥാപാത്രമണൊ എന്ന് നോക്കില്ല എന്ന് അപർണ ബാലമുരളി പറഞ്ഞു. ഒരു നല്ല അഭിനയത്രി ആവണം എന്നാണ് എന്റെ ആഗ്രഹം. ഒരു നല്ല അഭിനേതാവ് ഒരിക്കലും കഥാപാത്രം ഏത് പൊസിഷനിലുള്ളതാണെന്ന് നോക്കില്ല.    
 
ഒട്ടും പ്രതീക്ഷിക്കാതെയാണ് ഞാൻ സിനിമയിൽ എത്തിയത്. ഒരുപടുപേർ വർഷങ്ങളോളം കഠിനമായി പ്രയത്നിച്ച ശേഷമാണ് സിനിമയിൽ എത്തുന്നത്. എന്നാൽ എന്റെ സിനിമാ പ്രവേശനം അനായാസമായിരുന്നു. അതിന്റെ കുറ്റബോധം ഇന്നും ഉള്ളിലുണ്ട് എന്ന് താരം തുറന്നു പറഞ്ഞു. കീർത്തി സുരേഷ് നായികയായ മഹാനടി കണ്ട ശേഷം ഒരു ബയോപിക് ചിത്രത്തിന്റെ ഭാഗമാകാൻ ആഗ്രഹം തോന്നുന്നു എന്ന് പറയാനും താരം മടിച്ചില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article