മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രമോഷനായിരുന്നു ഒരു അഡാറ് ലവിനു അണിയറക്കാർ നൽകിയത്. പക്ഷേ, ചിത്രത്തിനു തിയേറ്ററുകളിൽ എത്രകാലം പിടിച്ച് നിൽക്കാൻ സാധിക്കുമെന്ന് ഉറപ്പില്ല. 4 തെന്നിന്ത്യന്‍ ഭാഷകളിലായി പുറത്തിറക്കിയ ചിത്രത്തിന് മികച്ച റിലീസാണ് ലഭിച്ചത്.
ആദ്യകണ്ണിറുക്കൽ ഗാനം എത്തിയതോടെ എല്ലാവരും പ്രിയയേയും റോഷനെയും വാനോളം ഉയർത്തി. എന്നാൽ, പ്രിയയ്ക്ക് ആദ്യം അതികം പ്രാധാന്യം ഉണ്ടായിരുന്നില്ല. പക്ഷേ, നിർമാതാവിന്റെ നിർബന്ധത്തെ തുടർന്ന് പ്രിയയുടെ കഥാപാത്രത്തിനു പ്രാധാന്യം നൽകുന്ന രീതിയിൽ രണ്ടാമത് സിനിമ തന്നെ പൊളിച്ചെഴുതുകയായിരുന്നു. ഇത് ചിത്രത്തിന്റെ കഥയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ പറയുന്നത്.