തങ്ങളുടെ പ്രണയത്തില്‍ പ്രധാന ഹംസമായത് നടി ഐശ്വര്യ ലക്ഷ്മിയാണെന്ന് ഗായിക അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും. കുട്ടിക്കാലം മുതല്‍ പരിചയമുള്ളവരായിരുന്നു ഇവർ. എന്നാല്‍ കോവിഡ് കാലത്താണ് അടുത്തത്. ലെറ്റ്‌സ് ടോക്ക് ലാല എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും പ്രണയകഥ പറഞ്ഞത്. വിവാഹം കഴിപ്പിക്കാൻ ഐശ്വര്യ ഒരുപാട് ശ്രമം നടത്തിയിരുന്നുവെന്നും അഞ്‍ജു പറയുന്നു.
'ഞങ്ങള്‍ കുട്ടിക്കാലം മുതല്‍ തമ്മില്‍ അറിയുന്നവരാണ്. സുഹൃത്തുക്കളായിരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം. കോവിഡിന് ശേഷമാണ് തമ്മില്‍ അടുക്കുന്നത്. കോവിഡ് കഴിഞ്ഞ് അഞ്ജു റീല്‍സിലും യൂട്യൂബിലുമെല്ലാം ഫെയ്മസ് ആയ സമയത്ത് ഞാന്‍ അങ്ങോട്ട് കോണ്‍ടാക്റ്റ് ചെയ്യുകയായിരുന്നു. കോവിഡ് കഴിഞ്ഞ് ഞാന്‍ വര്‍ക്ക് ഫ്രം ഹോം ആയിരുന്നു.
ആ സമയത്ത് അഞ്ജു ഒരു ന്യൂയര്‍ ഇവന്റിന് വര്‍ക്കലയില്‍ വന്നു. അപ്പോള്‍ ഞാനും വര്‍ക്കലയില്‍ പോയി. എന്റെ രണ്ട് സുഹൃത്തുക്കളെയും ആ ഇവന്റിന് കൊണ്ടുപോയി. അഞ്ജുവിന്റെ രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു ഐശ്വര്യ ലക്ഷ്മി. ഐശ്വര്യയാണ് ഹംസം നമ്പര്‍ വണ്‍. രണ്ടാമത്തെ ഹംസം എന്റെ ഫ്രണ്ടാണ്, ആഷിഖ്. എന്റെ പഴയ സ്‌കൂള്‍ ഫ്രണ്ടാണ്. ആഷിഖും ഐശ്വര്യ ലക്ഷ്മിയുമാണ് ഇതില്‍ ഹംസങ്ങളായി പ്രവര്‍ത്തിച്ചത്. ഈ ബന്ധം വിവാഹത്തിലെത്താന്‍ അവര്‍ രണ്ടുപേരും ഒരുപാട് ശ്രമിച്ചിട്ടു', അഞ്‍ജുവും ആദിത്യനും പറയുന്നു.