എല്ലാത്തരത്തിലുമുള്ള ഹിറ്റുകൾ മമ്മൂട്ടിക്കുണ്ട്, ഇപ്പോഴും ആ വ്യത്യസ്തത പുലർത്തുന്നു: റോഷൻ മാത്യു

നിഹാരിക കെ എസ്
ശനി, 7 ഡിസം‌ബര്‍ 2024 (12:39 IST)
മലയാളത്തിൽ എല്ലാ തരത്തിലുമുള്ള സിനിമകൾ ചെയ്യുന്ന ആൾ മമ്മൂട്ടിയാണെന്ന് നടൻ റോഷൻ മാത്യു. മലയാളത്തിൽ ഇപ്പോൾ വ്യത്യസ്തമായ ഒരുപാട് സിനിമകൾ ഇറങ്ങുന്നുണ്ടെന്നും അവയെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ടെന്നും റോഷൻ പറയുന്നു. വ്യത്യസ്തയുടെ കാര്യത്തിൽ മമ്മൂട്ടിയെ മാത്രം നോക്കിയാൽ മതിയെന്നും അദ്ദേഹം പറയുന്നു. 
 
ഇവിടെ ആവേശവും ഹിറ്റ് ആണ് ഭ്രമയുഗവും ഹിറ്റ് ആണ്. ഞാൻ എപ്പോഴും പറയുന്നത് മമ്മൂക്കയുടെ സിനിമകൾ മാത്രം നോക്കിയാലും ആ വ്യത്യസ്തത മനസിലാകുമെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് റോഷൻ മനസ് തുറന്നത്. പ്രേക്ഷകർക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകൾ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
‘നമ്മുടെ ഇൻഡസ്ട്രിയിൽ കഴിഞ്ഞ കുറച്ച് നാളത്തെ പടങ്ങൾ മാത്രം എടുത്ത് നോക്കിയാൽ മതി സിനിമകളിലെ ആ വ്യത്യസ്തത മനസിലാക്കാൻ. വലിയ വിജയമായിട്ടുള്ള സിനിമകൾ നോക്കിയാൽ മതി. ഇവിടെ ആവേശവും ഹിറ്റ് ആണ് ഭ്രമയുഗവും ഹിറ്റ് ആണ്. ഞാൻ എപ്പോഴും പറയുന്നത് മമ്മൂക്കയുടെ സിനിമകൾ മാത്രം നോക്കിയാലും ആ വ്യത്യസ്തത മനസിലാവും.
 
എല്ലാത്തരത്തിലുള്ള പടങ്ങളും അദ്ദേഹത്തിനുണ്ട്. അതുപോലെ ഈയിടെ ഇറങ്ങിയ ആട്ടം. അതെല്ലാം മികച്ച സിനിമകളാണ്. പ്രേക്ഷകർക്കാണെങ്കിലും എല്ലാതരത്തിലുള്ള സിനിമകൾ കാണാനുള്ള ആഗ്രഹമുണ്ട്. അവരതെല്ലാം സ്വീകരിക്കുന്നുമുണ്ട്,’റോഷൻ മാത്യു പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article