വിജയ് അണ്ണന്‍ അല്ലേ... അനിരുദ്ധ് 'ലിയോ'ക്ക് വാങ്ങിയ പ്രതിഫലം ജവാനെക്കാള്‍ കുറവ്

കെ ആര്‍ അനൂപ്
ബുധന്‍, 25 ഒക്‌ടോബര്‍ 2023 (08:56 IST)
വിജയ് ആരാധകര്‍ ഇപ്പോഴും ലിയോ ആഘോഷമാക്കുകയാണ്. വിജയ് ചിത്രത്തിനായി സംഗീതസംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
 
എട്ടു കോടി രൂപയാണ് അനിരുദ്ധ് ലിയോ സിനിമയ്ക്കായി വാങ്ങിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരുടെ ലിസ്റ്റില്‍ മുന്നിലാണ് അനിരുദ്ധ്. പ്രതിഫലത്തിന്റെ കാര്യത്തില്‍ എ ആര്‍ റഹ്‌മാനെ അനിരുദ്ധ് പിന്നിലാക്കി. ജവാന്‍ എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ലിയോ സിനിമയ്ക്ക് വാങ്ങിയതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം ജവാനില്‍ സംഗീതം ഒരുക്കിയപ്പോള്‍ അദ്ദേഹത്തിന് കിട്ടി.
10 കോടി രൂപയാണ് അനിരുദ്ധ് ജവാന് വേണ്ടി വാങ്ങിയത്. ജയിലറിലെ 'കാവാലാ' ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നു. അതേസമയം ലിയോയിലെ ഓര്‍ഡിനറി പേഴ്സണ്‍ എന്ന ഗാനം കോപ്പിയടിച്ചതാണെന്ന് പറഞ്ഞുകൊണ്ടുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.പ്രശസ്ത ഗായകന്‍ ഒറ്റ്നിക്കയുടെ വെയര്‍ ആര്‍ യു എന്ന ഗാനവുമായി ലിയോയിലെ ഗാനത്തിന് വലിയ സാമ്യമുണ്ടെന്നാണ് അവരെല്ലാം പറയുന്നത്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article