മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'ടര്‍ബോ' എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിച്ചു. മിഥുന്‍ മാനുവല്‍ തോമസിന്റേതാണ് തിരക്കഥ. മുഴുനീള എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് 'ടര്‍ബോ'.
അതേസമയം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയസൂര്യയെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യാനിരുന്ന 'ടര്‍ബോ പീറ്റര്‍' എന്ന ചിത്രമാണോ പേരില്‍ ചെറിയ മാറ്റം വരുത്തി വൈശാഖ് സംവിധാനം ചെയ്യുന്നത് എന്നാണ് ആരാധകരുടെ സംശയം. വൈശാഖ് ചിത്രത്തിനു മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്നു എന്നത് സംശയം ഇരട്ടിപ്പിക്കുന്നു.
ആട് 2 വിന് ശേഷമാണ് ജയസൂര്യയെ നായകനാക്കി ടര്‍ബോ പീറ്റര്‍ എന്ന ചിത്രം മിഥുന്‍ പ്രഖ്യാപിച്ചത്. ഏബല്‍ ക്രിയേറ്റീവ് മൂവീസിന്റെ ബാനറില്‍ ഏബല്‍ ജോര്‍ജ് ആയിരുന്നു നിര്‍മാണം. ഷാന്‍ റഹ്‌മാന്‍ സംഗീതം, കണ്ണൂര്‍ സ്‌ക്വാഡിലേക്ക് സംവിധായകനായി അരങ്ങേറ്റം കുറിച്ച റോബി വര്‍ഗീസ് രാജ് ക്യാമറ. ചിത്രത്തിന്റെ പോസ്റ്ററും അന്ന് റിലീസ് ചെയ്തിരുന്നു. ഷാജി പാപ്പന് ശേഷം മിഥുനും താനും വീണ്ടും ഒന്നിക്കുന്നു എന്ന ക്യാപ്ഷനോടെ ജയസൂര്യ തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. എന്നാല്‍ പിന്നീട് ഈ സിനിമയെ കുറിച്ചുള്ള ഒരു അപ്‌ഡേറ്റും വന്നിട്ടില്ല. അഞ്ചാം പാതിരയ്ക്ക് ശേഷം ഒരു അഭിമുഖത്തില്‍ ടര്‍ബോ പീറ്റര്‍ ഉപേക്ഷിച്ചു എന്ന കാര്യം മിഥുന്‍ പറഞ്ഞിരുന്നു.