ആരാധകര്‍ കാത്തിരിക്കുന്ന അപ്‌ഡേറ്റുമായി മമ്മൂട്ടി കമ്പനി; ആ രസികന്‍ കഥാപാത്രത്തിന്റെ പേര് നാളെ അറിയാം !

തിങ്കള്‍, 23 ഒക്‌ടോബര്‍ 2023 (15:38 IST)
ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന തട്ടുപൊളിപ്പന്‍ ഫാമിലി എന്റര്‍ടെയ്ന്‍മെന്റ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ മമ്മൂട്ടി അച്ചായന്‍ വേഷത്തില്‍ എത്തുന്നു എന്നതാണ് ഈ വൈശാഖ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ഇത്. സിനിമയുടെ പേര് ഒക്ടോബര്‍ 23 ചൊവ്വാഴ്ച മമ്മൂട്ടി കമ്പനി പുറത്തുവിടും. രാവിലെ എട്ട് മണിക്കായിരിക്കും ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 
 
മമ്മൂട്ടി അച്ചായന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 'അടിപിടി ജോസ്' എന്നാണ് ചിത്രത്തിന്റെ പേരെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോമഡിക്കും മാസിനും പ്രാധാന്യം നല്‍കുന്ന ചിത്രം മുഴുനീള ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍