ലോഹിതദാസിന്റെ തിരക്കഥയില്‍ ഭരതന്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമയാണ് അമരം. മമ്മൂട്ടി, മുരളി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അമരത്തില്‍ നടന്‍ അശോകന്‍ നിര്‍ണായക വേഷത്തിലെത്തി. അശോകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് അമരത്തിലെ രാഘവന്‍. യഥാര്‍ഥത്തില്‍ അമരത്തിലെ രാഘവനായി അശോകനെയല്ല ഭരതന്‍ മനസ്സില്‍ കണ്ടിരുന്നത്.
വൈശാലി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ നടന്‍ സഞ്ജയ് മിത്രയെയാണ് രാഘവന്‍ എന്ന കഥാപാത്രം ചെയ്യാന്‍ ആദ്യം തീരുമാനിച്ചത്. സഞ്ജയ് മിത്രയും ഈ കഥാപാത്രം ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍, ഷൂട്ടിങ് തുടങ്ങുന്നതിനു തൊട്ടുമുന്‍പ് സഞ്ജയ് മിത്രക്ക് ആരോഗ്യപരമായ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടു. ഇതേ തുടര്‍ന്ന് തനിക്ക് പകരം മറ്റാരെയെങ്കിലും ഈ കഥാപാത്രം ചെയ്യാന്‍ നോക്കണമെന്ന് സഞ്ജയ് മിത്ര ഭരതനോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീടാണ് രാഘവന്‍ എന്ന കഥാപാത്രത്തിലേക്ക് അശോകന്‍ എത്തിയത്.