14 വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ ഒന്നിക്കുന്നു, പ്രിയദര്‍ശനൊപ്പം വീണ്ടും അക്ഷയ് കുമാര്‍ !

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഫെബ്രുവരി 2024 (15:14 IST)
ഹിന്ദി സിനിമയിലെ വിജയ ജോഡിയാണ് അക്ഷയ് കുമാറും പ്രിയദര്‍ശനും. 2010 ലാണ് ഇരുവരും ഒന്നിച്ച് ഒരു സിനിമ ചെയ്തത്. ഇപ്പോഴിതാ 14 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അടുത്തിടെ ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെ പ്രിയദര്‍ശന്‍ അക്ഷയിനൊപ്പം സിനിമ ചെയ്യാന്‍ ഒരുങ്ങുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞു. വരാനിരിക്കുന്നത് ഒരു കോമഡി ചിത്രമാണെന്നും സംവിധായകന്‍ വെളിപ്പെടുത്തി.
 
അക്ഷയ്-പ്രിയദര്‍ശന്‍ ചിത്രം സെപ്തംബറില്‍ ആരംഭിക്കും.
 
 മോഹന്‍ലാലിനൊപ്പം പ്രിയദര്‍ശന്‍ ഒരു സിനിമ ചെയ്യുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article