24-ാം വിവാഹ വാര്‍ഷികം, ഭാര്യക്കൊപ്പം സന്തോഷം പങ്കുവെച്ച് നടന്‍ വിനോദ് കെടാമംഗലം

കെ ആര്‍ അനൂപ്
വ്യാഴം, 2 മാര്‍ച്ച് 2023 (11:15 IST)
സിനിമ-സീരിയല്‍ താരമായ വിനോദ് കെടാമംഗലം 24-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ്. ഭാര്യക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് തങ്ങളുടെ സന്തോഷം നടന്‍ ലോകത്തെ അറിയിച്ചത്.
ഭാര്യ ദയ തയ്യല്‍ ജോലിയും കോഴിവളര്‍ത്തലും ഒക്കെയായി നല്ലൊരു വീട്ടമ്മയാണ്. നടന് രണ്ട് മക്കളുണ്ട്. മൂത്ത മകളുടെ പേര് ദേവിക.മകന്‍ കൃഷ്ണദേവ്.
 
പുലിമുരുകന്‍ ഉള്‍പ്പെടെ 55 ഓളം സിനിമകളില്‍ വിനോദ് അഭിനയിച്ചിട്ടുണ്ട്.ഡ്യൂപ്പ് ഡ്യൂപ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു തുടക്കം.ടെലിവിഷന്‍ ഹാസ്യ പരിപാടികളില്‍ ഇപ്പോഴും അദ്ദേഹം സജീവമാണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article