വിഷു ആശംസകളുമായി പ്രഭാസ്, 'രാധേ ശ്യാം' ജൂലൈ 30 ന് റിലീസ്!

കെ ആര്‍ അനൂപ്
ചൊവ്വ, 13 ഏപ്രില്‍ 2021 (09:01 IST)
പുതിയ പ്രതീക്ഷകളുടെ വിഷുക്കാലം വരവായി. എല്ലാവര്‍ക്കും വിഷു ആശംസകളുമായി എത്തിയിരിക്കുകയാണ് നടന്‍ പ്രഭാസ്. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രമായ രാധേ ശ്യാം ടീം പുതിയ പോസ്റ്ററും പുറത്തിറങ്ങി.
 
'ഈ മനോഹരമായ ഉത്സവങ്ങളുടെ ആഘോഷങ്ങളുടെ ഒരു പ്രധാന ഘടകം സ്‌നേഹമാണ്. അനുഭവിച്ചറിയു. അതിനെ പരിപാലിക്കുക. അത് എങ്ങും വ്യാപിപ്പിക്കുക. നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും വളരെ സന്തോഷകരമായ വിഷു ആശംസകള്‍'- പ്രഭാസ് കുറിച്ചു.
 
രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്. 2021 ജൂലൈ 30 ന് ചിത്രം തിയേറ്ററുകളിലെത്തും.റൊമാന്റിക് മൂഡില്‍ ചിത്രീകരിച്ച ടീസര്‍ അടുത്തിടെ പുറത്ത് വന്നിരുന്നു.ഒരു റെയില്‍വേ സ്റ്റേഷനിലെ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുവരുന്ന പ്രഭാസ് നായിക കഥാപാത്രമായ പൂജ ഹെഡ്ജിനെ വിളിക്കുന്ന ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു. വിക്രമാദിത്യ (പ്രഭാസ്), പ്രേരണ (പൂജ ഹെഗ്ഡെ) എന്നീ കഥാപാത്രങ്ങളായാണ് താരങ്ങള്‍ ചിത്രത്തില്‍ എത്തുന്നത്.യൂറോപ്യന്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ പീരിയഡ് പ്രണയകഥയാണ് ഈ ചിത്രം. 

അനുബന്ധ വാര്‍ത്തകള്‍

Next Article