നഷ്ടങ്ങളുടെ കഥ പറയുന്ന ബോളിവുഡിന് ലാഭമുണ്ടാക്കിയ ഷാരൂഖ് ഖാന്‍ !'പഠാന്‍' ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയത്

കെ ആര്‍ അനൂപ്
വ്യാഴം, 2 മാര്‍ച്ച് 2023 (09:14 IST)
നഷ്ടങ്ങളുടെ കഥകള്‍ മാത്രം പറയാന്‍ ഉണ്ടായിരുന്ന ബോളിവുഡ് സിനിമ ലോകത്തിന് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ പുതിയ ഉണര്‍വ് നല്‍കി. ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 1000 കോടിയിലെത്തുകയും ചെയ്തിരുന്നു. ജനുവരി 25ന് പ്രദര്‍ശനത്തിന് എത്തിയ സിനിമ ഇന്ത്യയില്‍ നിന്ന് മാത്രം 500 കോടി അധികം നേടി.
 
ഇന്ത്യന്‍ കളക്ഷന്‍ ഇതുവരെ 509.15 കോടി ആയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
നാലുവര്‍ഷത്തിനു ശേഷമുള്ള ഷാരൂഖിന്റെ തിരിച്ചുവരവില്‍ ബോളിവുഡിലെ മറ്റ് താരങ്ങള്‍ക്കാര്‍ക്കും സാധിക്കാത്ത കാര്യമാണ് സാധിപ്പിച്ചെടുത്തത്. പ്രദര്‍ശനത്തിനെത്തി ഒരു മാസത്തിനിപ്പുറവും സിനിമ കാണുവാന്‍ തിയേറ്ററുകളില്‍ ആളുകളുണ്ട്.
 
   
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article