വാലിബന് മുന്നില്‍ വീഴാതെ ഓസ്ലര്‍, സൂപ്പര്‍ഹിറ്റായി മാറി ജയറാം ചിത്രം

കെ ആര്‍ അനൂപ്
ചൊവ്വ, 30 ജനുവരി 2024 (15:07 IST)
ജയറാമിന്റെ ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലറായ 'എബ്രഹാം ഓസ്ലര്‍' ബോക്സ് ഓഫീസില്‍ തരംഗമായി മുന്നേറുകയാണ്, റിലീസ് ചെയ്ത് 15 ദിവസത്തിനുള്ളില്‍ 18.25 കോടി രൂപ നേടി.
 
 ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 35.65 കോടിയിലേക്ക് കുതിച്ചുയരുകയും 'എബ്രഹാം ഓസ്ലര്‍' ഒരു സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. ആറുകോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചത്.ടൈറ്റില്‍ റോളില്‍ ജയറാം എത്തിയപ്പോള്‍ കഥയില്‍ പ്രാധാന്യമുള്ള അതിഥി വേഷത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെട്ടു. മിഥുന്‍ മാനുവല്‍ തോമസിന്റെയും ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ കാണാന്‍ ഇപ്പോഴും ആളുകള്‍ എത്തുന്നു.
 
അതേസമയം, മോഹന്‍ലാലിന്റെ 'മലൈക്കോട്ടൈ വാലിബന്‍' അഞ്ച് ദിവസം കൊണ്ട് 11 കോടിയിലധികം രൂപയാണ് നേടിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article