ഭാര്യയായ നയന്‍താരയെ തങ്കമേ എന്നല്ലാതെ മറ്റൊന്നും വിളിക്കാന്‍ വിഗ്‌നേഷ് ശിവന്‍ ഇഷ്ടപ്പെടാറില്ല. പരസ്പരം സ്‌നേഹം പങ്കിട്ട് ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഇരുവരുടെയും ജീവിതത്തിലേക്ക് മക്കള്‍ ഉയരും ഉലഗത്തിന്റെയും വരവ്. എന്തുകാര്യത്തിലും പരസ്പരം ഒന്നിച്ച് ആലോചിക്കാതെ തീരുമാനമെടുക്കാത്ത ദമ്പതിമാരെ ആരാധകര്‍ക്കും വലിയ ഇഷ്ടമാണ്. വീട്ടിലെ ഓരോ നിമിഷങ്ങളും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താവാണ് വിഗ്‌നേഷ് ശിവന്‍.ഓണവും ക്രിസ്മസുമെല്ലാം ഭാര്യക്കും മക്കള്‍ക്കും ഒപ്പമാണ് ആഘോഷിച്ചതും. തന്നെ കൂട്ടാതെ വിക്കി തനിച്ച് ഒരിടത്തേക്ക് പോയതിനുള്ള പരിഭവം പങ്കുവെച്ചിരിക്കുകയാണ് നയന്‍താര.