രാഷ്ട്രീയ പാർട്ടിയുമായി വിജയ്, താരം തന്നെ അധ്യക്ഷനാകും: പ്രഖ്യാപനം ഉടൻ

അഭിറാം മനോഹർ
ചൊവ്വ, 30 ജനുവരി 2024 (15:02 IST)
നടന്‍ വിജയിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി അധ്യക്ഷനായി വിജയിനെയും പ്രധാനഭാരവാഹികളെയും തെരെഞ്ഞെടുത്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.തെരെഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിജയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
 
രജിസ്‌ട്രേഷന് മുന്നോടിയായുള്ള ജനറല്‍ കൗണ്‍സിലിലെ 200 ഓളം അംഗങ്ങള്‍ പങ്കെടൂത്തു.കൗണ്‍സില്‍ യോഗത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്‌സിക്യൂട്ടീവ് കമ്മറ്റി രൂപീകരിച്ചതായാണ് വിവരം. പാര്‍ട്ടിയുടെ പേര് ഉള്‍പ്പടെയുള്ള മറ്റ് നടപടിക്രമങ്ങളെല്ലാം തീരുമാനിക്കാന്‍ കൗണ്‍സില്‍ വിജയ്ക്ക് അധികാരം നല്‍കി. നേരത്തെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ നിയമസഭാമണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം തീരുമാനിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article